ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യ തിരുവുത്സവത്തിന്റെ ആവേശത്തിന്റെ ഭാഗമായ കൊട്ടിലാക്കല്‍ പറമ്പില്‍ നടത്തുന്ന എക്സിബിഷന്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ കെ ഉദയപ്രകാശ് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു.എക്സൈസ്, പോലീസ്, വനം വകുപ്പ്, ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്റര്‍, കയര്‍ ബോര്‍ഡ്, തുടങ്ങി വിവിധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെയടക്കം അന്‍പതിലധികം സ്റ്റാളുകള്‍ ഇവിടെയുണ്ടാകും. ഉത്സവത്തിന് എത്തുന്നവരുടെ മാനസികോത്സത്തിനായി അമുസ്റ്റ്മെന്റ് പാര്‍ക്കും സജ്ജീകരിച്ചിട്ടുണ്ട്. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, ഭരണസമിതി അംഗങ്ങളായ ഭരതന്‍ കണ്ടെങ്കാട്ടില്‍, അഡ്വ. രാജേഷ് തമ്പാന്‍, കെ.ജി സുരേഷ്, കെ എ പ്രേമരാജന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ.എം സുമ, എക്സിബിഷന്‍ കമ്മിറ്റി അംഗങ്ങള്‍ , ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പ്രവേശനം സൗജന്യമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here