ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം ഓഫീസില്‍ ഇന്ന് ഉച്ചക്ക് 3 മണിക്ക് സന്ദര്‍ശിച്ച ദേവസ്വം മന്ത്രി കടകംമ്പിളളി സുരേന്ദ്രന്‍ ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തി.ടൂറിസം വകുപ്പിന്റെ ധന സഹായത്തോടെ കിറ്റ്‌കോ നിര്‍വ്വഹണ ഏജന്‍സിയായി പണിതീര്‍ത്ത കൊട്ടിലാക്കല്‍ പറമ്പില്‍ പണിത വിശ്രമ മന്ദിരങ്ങള്‍ക്ക് കെട്ടിട നമ്പര്‍ മുനിസിപ്പാലിറ്റിയില്‍ നിന്ന് ലഭിക്കാത്തതിനാല്‍ ഇലക്ട്രിക് കനക്ഷന്‍ കിട്ടാത്തതുമൂലം ഉപയോഗിക്കാനാകുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന ദേവസ്വത്തിന് സ്ഥിരവരുമാനമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ കച്ചേരി വളപ്പില്‍ ഒഴിഞ്ഞുകിടപ്പുള്ള വിവിധ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കി ഒരു ലക്ഷത്തില്‍ പരം രൂപ പ്രതിമാസം ലഭിക്കാനുള്ള സാഹചര്യം ഭരണസമിതി ഉണ്ടാക്കി. എന്നാല്‍ പ്രാധാന്യമേറിയ കെട്ടിടമുറികള്‍ക്ക് കെട്ടിട നമ്പര്‍ അനുവദിച്ചു കിട്ടാത്തതിനാല്‍ ദേവസ്വത്തിന് വാടകയിനത്തില്‍ ഒരു ലക്ഷം രൂപ പ്രതിമാസം നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാം മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ വിശദമായ മെമ്മോറാണ്ടം തയ്യാറാക്കി അയക്കാന്‍ ദേവസ്വത്തോട് ആവശ്യപ്പെടുകയും ബന്ധപ്പെട്ട എല്ലാവരെയും വിളിച്ച് മന്ത്രിതലത്തില്‍ ചര്‍ച്ചനടത്തി പ്രശ്‌ന പരിഹാരം ഉണ്ടാക്കാമെന്ന് ബഹു മന്ത്രി ഉറപ്പുനല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here