ഇന്നലെ രാത്രി കൊല്ലാട്ടി ഷഷ്ഠി മഹോത്സവത്തിനിടെ പോലീസിന്റെ ഔദ്യേഗിക കൃത്യത്തിന് തടസ്സം സൃഷ്ടിച്ച കുറ്റത്തിന് കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ അജിത്ത് 25 വയസ്സ്, കനാല്‍ ബേസ് കോളനിയില്‍ താമസിക്കുന്ന ചെതലന്‍ വീട്ടില്‍ ബിജോ ബേബി 25 വയസ്സ് എന്നിവരെ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ് കുമാറും, എസ്സ് .ഐ . ബിബിന്‍ സി.വി.യും അറസ്റ്റു ചെയ്തു.ഇന്നലെ രാത്രി 12.00 മണിക്ക് ഷഷ്ടിയോടനുബന്ധിച്ച് കോമ്പാറ ദേശത്തിന്റെ കാവടി ആട്ടത്തിനിടയില്‍ മദ്യപിച്ച് സ്ത്രീകളോടും, പെണ്‍ കുട്ടികളോടും മോശമായി പെരുമാറുന്നതു കണ്ട് തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരോട് അപമര്യാധയായി പെരുമാറിയ ഇരുവരോടും സ്ഥലത്തു നിന്നും മാറാന്‍ ആവശ്യപ്പെട്ടെങ്കിലും മദ്യപിച്ച് ലക്കുകെട്ട ഇരുവരും പോലീസിനോട് തട്ടികയറുകയായിരുന്നു. തുടര്‍ന്ന് ഇരുവരേയും ബലപ്രയോഗത്തിലൂടെ പോലീസ് പിടികൂടി ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയും അറസ്റ്റ് രേഖപെടുത്തുകയുമായിരുന്നു. അറസ്റ്റിലായ ഒന്നാo പ്രതി അജിത്തിനെതിരെ മുന്‍പ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ അടിപിടി കേസും, രണ്ടാം പ്രതി ബിജോ ബേബി വധശ്രമമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ട്.
എ.കെ മനോജ്, അനൂപ് ലാലന്‍ , ഫൈസല്‍ . എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here