ഇരിങ്ങാലക്കുട: ഏഴു നിലകളിലായി പത്ത് കോടതികള്‍ക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങളോടെ 1,68,555 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ പണിയുന്ന ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്സിന്റെ നിര്‍മ്മണോദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ നിര്‍വ്വഹിച്ചു. കേരള ഹൈകോടതി കഴിഞ്ഞാല്‍ ഏറ്റവും വലിയ കോടതി സമുച്ചയമായ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്സിന്റെ അഞ്ച് നിലകള്‍ പണിയുന്നതിന് ഇപ്പോള്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലാ ജഡ്ജി സോഫി തോമസ്സ് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ പിഡബ്ല്യൂഡി ബില്‍ഡിങ്ങ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ.ശ്രീമാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡീ.ഡിസ്ട്രിക്റ്റ്് ആന്റ് സെഷന്‍സ് ജഡ്ജ് ജി.ഗോപകുമാര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍.ഷാജു അഡീ. ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക് പ്രൊഡിക്യൂട്ടര്‍ അഡ്വ. പി.ജെ. ജോബി, ഡി.ഗിരിജ, സി.ടി.ശശി എന്നവര്‍ ആശംസകളര്‍പ്പിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം.സി.ചന്ദ്രഹാസന്‍ സ്വാഗതവും, സംഘാടകസമിതി കണ്‍വീനര്‍ അഡ്വ.പി.ലിസന്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here