ഇരിങ്ങാലക്കുട-കേരളവും മോദി യോടൊപ്പം എന്ന മുദ്രവാക്യം ഉയര്‍ത്തിക്കാട്ടി കൊണ്ട് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നടന്ന വിജയ് സങ്കല്‍പ് ബൈക്ക് യാത്ര ആളൂരില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി ഗോപിനാഥ് ഫ്‌ലാഗ് ഓഫ് ചെയ്തു യുവമോര്‍ച്ച മണ്ഡലം കണ്‍വീനര്‍ ശ്യംജി മാടത്തിങ്കലിനു കൈമാറി.റാലി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ സമാപിച്ചു.മണ്ഡലം കണ്‍വീനര്‍ ശ്യാംജി മാടത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട് എ നാഗേഷ്ജി ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച ജില്ലാ സെക്രെട്ടറി കെ പി വിഷ്ണു,BJP മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍,BJP മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാറയില്‍, യുവമോര്‍ച്ച ജില്ലാ സമിതിയംഗം രാഹുല്‍ബാബു, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി മിഥുന്‍ KP, തുടങ്ങിയവര്‍ സംസാരിച്ചു യുവമോര്‍ച്ച മണ്ഡലം ഭാരവാഹികളായ അജീഷ് പൈക്കാട്ട്, ജീവന്‍ വലിയവീട്ടില്‍,സ്വരൂപ് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി

 

LEAVE A REPLY

Please enter your comment!
Please enter your name here