ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭയിലെ ജീവനക്കാരുടെ കൂട്ടായ്മയായ മുനിസിപ്പല്‍ എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബ് ( മെര്‍ക്ക്) കേരളപ്പിറവി വാരാചാരണത്തോടനുബന്ധിച്ച് വിവിധങ്ങളായ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. കൗണ്‍സിലര്‍മാരും ജീവനക്കാരും വാശിയോടെ വിവിധ മല്‍സരങ്ങളില്‍ മാറ്റുരച്ചു.
നവംബര്‍-1 ന് കേരള ചരിത്രം ക്വിസ്,2 ന് ‘മാലിന്യവിമുക്ത കേരളം’ പ്രസംഗ മത്സരം ,3 ന് ‘മലയാള ഭാഷ ശ്രേഷ്ഠഭാഷ’ ഉപന്യാസ മത്സരം,5 ന് പ്രതീക്ഷ’കവിതാരചന മത്സരം,7 ന് കവിതാപാരായണം.സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി നിമ്യാ ഷിജു നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി രാജേശ്വരി ശിവരാമന്‍ നായര്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തിന് മുനിസിപ്പല്‍ സെക്രട്ടറി ശ്രീ. കെ.എസ്. അരുണ്‍, രക്ഷാധികാരി ശ്രീ. .പി. ആര്‍. സ്റ്റാന്‍ലി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ശ്രീ. ഇ .ബി. വല്‍സകുമാര്‍ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി ശ്രീ. സുനില്‍ കുമാര്‍ നന്ദിയും രേഖപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here