കടുപ്പശ്ശേരി: കേരളത്തിലെ നെല്ലുത്പാദനം 10 ലക്ഷം ടണ്ണിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. വേളൂക്കര പഞ്ചായത്തിലെ കടുപ്പശ്ശേരി പരത്തുപ്പാടത്തെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നു വര്‍ഷത്തിനുള്ളില്‍ 49000 ഏക്കര്‍ തരിശുഭൂമി കൃഷിഭൂമിയാക്കി മാറ്റിയതായും  സുനില്‍കുമാര്‍ പറഞ്ഞു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അധ്യക്ഷയായി. ചടങ്ങില്‍  ആളൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍  സി.ജെ.നിക്സന്‍, ബ്ലോക്ക് പഞ്ചായത്തംഗം തോമസ്‌ കോലങ്കണ്ണി, വേളൂക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആമിന അബ്ദുള്‍ഖാദര്‍, വാര്‍ഡ്‌ മെമ്പര്‍ പ്രകാശന്‍, വെള്ളാങ്ങല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.ഇന്ദു നായര്‍, വേളൂക്കര കൃഷി ഓഫീസര്‍ പി.ഒ. തോമസ്‌, അസി.കൃഷി ഓഫീസര്‍ എം.കെ.ഉണ്ണി, താഴേക്കാട് പള്ളി വികാരി റവ.ഫാ. ജോണ്‍ കവലക്കാട്ട്, സി.ആന്‍സലറ്റ്, പി.കെ.തോമസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് ലഭിച്ച സി.ഐ.ഡി. എ.എസ്.ഐ. പി.എ.ജോസഫിനെ ചടങ്ങില്‍ ആദരിച്ചു.  പച്ചപ്പ്‌ കര്‍ഷക കൂട്ടായ്മക്ക് വേണ്ടി മനു, അനില്‍കുമാര്‍, തോമസ്‌, ഡൊമിനിക് എന്നിവര്‍ ചേര്‍ന്നാണ് വേളൂക്കര പഞ്ചായത്തില്‍ 20 വര്‍ഷത്തില്‍ അധികമായി തരിശുകിടന്ന ഈ പാടശേഖരത്തില്‍ കൃഷിയിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here