കേരള കര്‍ഷകസംഘം പ്രധാനമന്ത്രിക്ക് ഭീമഹര്‍ജി നല്‍കുന്നതിന്റെ ഭാഗമായി ഒപ്പുകള്‍ ഏറ്റുവാങ്ങി.

395

ഇരിങ്ങാലക്കുട -കാര്‍ഷിക കടങ്ങള്‍ റദ്ദാക്കുക, ഉല്പന്നങ്ങള്‍ക്ക് ഉല്പാദനചെലവിന്റെ ഒന്നര മടങ്ങ് തറവില ഉറപ്പാക്കുക, കര്‍ഷക ആത്മഹത്യ തടയുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വെള്ളം വൈദ്യുതി വിള ഇന്‍ഷ്വറന്‍സ് പരിരക്ഷാ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക, രാജ്യാന്തര കരാറുകള്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കര്‍ഷകസംഘം ആഗസ്റ്റ് 9ന് ആദായനികുതി ഓഫീസ് മാര്‍ച്ചും ജയില്‍ നിറയ്ക്കല്‍ സമരത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് ഭീമഹര്‍ജി നല്‍കുന്നു. അതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി സമാഹരിച്ച ഒപ്പുകള്‍ കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.ആര്‍. വര്‍ഗ്ഗീസ് മാസ്റ്റര്‍ ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ വെച്ച് നടന്ന ചടങ്ങില്‍ കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി പ്രസിഡണ്ട് ടി.എസ്. സജീവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷതവഹിച്ചു. കര്‍ഷസംഘം ഏരിയാസെക്രട്ടറി സ്വാഗതവും ഏരിയാ ഭാരവാഹികളായ കെ.വി. ജിനരാജദാസ്, ബീന രഘു, ജോണ്‍സന്‍ കെ.ജെ, കെ.എം. സജീവന്‍, കെ.കെ. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. ഏരിയാ ട്രഷറര്‍ ഹരിദാസ് പട്ടത്ത് നന്ദിരേഖപ്പെടുത്തി.

 

Advertisement