ഇരിങ്ങാലക്കുട-കേരള കളരിപ്പയറ്റ് അസോസിയേഷന്റെ 60-ാം വാര്‍ഷികാഘോഷവും തൃശൂര്‍ ജില്ലാ കളരിപ്പയറ്റ് 34-ാം ചാമ്പ്യന്‍ഷിപ്പ് മത്സരവും ഇരിങ്ങാലക്കുട ശാന്തിനികേതനില്‍ ഡിസംബര്‍ 8,9 ശനി, ഞായര്‍, നടക്കുന്നു. പരിപാടി ഇരിങ്ങാലക്കുട എം.എല്‍.എ.കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്യും. ശാന്തിനികേതന്‍ സ്‌കൂള്‍ ചെയര്‍മാന്‍ കെ.ആര്‍.നാരായണന്‍ അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട ചെയര്‍പേര്‍സന്‍ നിമ്യഷിജു മുഖ്യതിഥിയായിരിക്കും. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫെയ്മസ് വര്‍ഗ്ഗീസ് വിജയികള്‍ക്ക് സമ്മാനദാനം നല്‍കും. ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കേരള കളരിപ്പയറ്റ് അസോസിയേഷന്‍, കേരള സ്‌പോര്‍ഡ്‌സ് കൗണ്‍സില്‍ തിരുവന്തപുരം എന്ന സംഘടനയില്‍ അംഗത്വമുള്ള തൃശ്ശൂര്‍ ജില്ലയിലെ കളരികള്‍ക്ക് മാത്രമേ സാധിക്കൂ.

 

 

LEAVE A REPLY

Please enter your comment!
Please enter your name here