ഇരിങ്ങാലക്കട:സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ മേഖലകളിലും നടന്നു വരുന്ന പ്രചരണ സന്ദേശയാത്ര ഇരിങ്ങാലക്കുട മേഖലയില്‍ വളരെ ആകര്‍ഷകമായി തന്നെ നടന്നു. പൂമംഗലം പഞ്ചായത്തിലെ നെറ്റിയാട് സെന്ററില്‍ വച്ച് പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം പ്രൊ: സി.ജെ.ശിവശങ്കരന്‍ ജാഥാ ക്യാപ്റ്റന്‍ റഷീദ് കാറളത്തിന് പതാക നല്‍കി ഉദ്ഘാടനം ചെയ്തു. മേഖലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍
പ്രൊ:എം.കെ.ചന്ദ്രന്‍ ,ഒ. എന്‍.അജിത്ത്, കെ.കെ.ചാക്കോ, എന്നിവര്‍ സംസാരിച്ചു.ആനന്ദപുരത്ത് നടന്ന സമാപന സമ്മേളനം നിര്‍വാഹക സമിതി അംഗം കെ.എസ്സുധീര്‍ ഉദ്ഘാടനം ചെയ്തു.റഷീദ് കാറളം, ജാഥാ മാനേജര്‍ വി.എ.മോഹനന്‍, പ്രിയന്‍ ആലത്ത്, എ.ടി. നിരൂപ് എന്നിവര്‍ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here