ഇരിങ്ങാലക്കുട : ഡോണ്‍ബോസ്‌കോ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന 27-ാമത് അഖില കേരള ഡോണ്‍ബോസ്‌കോ പ്രൈസ് മണി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റും ഇന്റര്‍സ്‌കൂള്‍ ടേബിള്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പും സമാരംഭിക്കുന്നു. സ്‌കൂളിലെ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ഫ്‌ലഡ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജൂലൈ 20 ,21 ,22 ,തിയ്യതികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ജൂലൈ 20 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട ഡി വൈ എസ പി ഫേമസ് വര്‍ഗ്ഗിസ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 9 മുതല്‍ രാത്രി 8 30 വരെയാണ് മത്സരങ്ങള്‍.ഒരുസ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടത്തപെടുന്ന ഏക റാങ്കിങ് ടൂര്‍ണമെന്റ്,ടൂര്ണമെന്റിനോടൊപ്പം തന്നെ ഇന്റര്‍ സ്‌കൂള്‍ ചാംപ്യന്‍ഷിപ്പും അരങ്ങേറുന്ന സംസ്ഥാനത്തെ ഏകമത്സരം. മുന്നൂറോളം സംസ്ഥാന ദേശിയ ടേബിള്‍ ടെന്നീസ് പ്രതിഭകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം സ്‌കൂള്‍ മാനേജര്‍ ഫാ. മാനുവല്‍ മേവട നിര്‍വ്വഹിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here