കാട്ടൂര്‍-സംസ്ഥാന സര്‍ക്കാരിന്റെ റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍ കെ എല്‍ എസ്) കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പലിശ രഹിത വായ്പ പദ്ധതിയുടെ ആദ്യ ഗഡു വിതരണോദ്ഘാടനം കോസ്‌മോ റീജന്‍സി ഹാളില്‍ വച്ച് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നടത്തി
ഇരിഞ്ഞാലക്കുട എം .എല്‍.എ പ്രൊഫ.കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ചു
കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ആര്‍ .എസ് ഷാജി റിപ്പോര്‍ട്ട് അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ മനോജ് കുമാര്‍, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ഡോക്ടര്‍ രാമനുണ്ണി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
എന്‍ .കെ ഉദയപ്രകാശ്, ബീന രഘു, വി .എം കമറുദ്ധീന്‍, ജയശ്രീ സുബ്രമണ്യന്‍, ടി .വി ലത, ടി .കെ രമേശ്, അംബുജം രാജന്‍, ഷംല അസീസ്, സുമ ശേഖരന്‍, ബെറ്റി ജോസ്, ഷീജ പവിത്രന്‍, ധീരജ് തേറാട്ടില്‍, രാജ ലക്ഷ്മി കുറുമാത്ത് , എ .എസ് ഹൈദ്രോസ്, സ്വപ്ന നജിന്‍, എം. ജെ റാഫി, അമീര്‍ തൊപ്പിയില്, കെ .വി ജ്യോതിഷ് കുമാര്‍, കെ ആര്‍ സുരേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ സ്വാഗതവും അമിത മനോജ് നന്ദിയും പറഞ്ഞു

 

 

LEAVE A REPLY

Please enter your comment!
Please enter your name here