കാട്ടൂര്‍ -കാട്ടൂര്‍ കലാസദനത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന കഥാക്യാമ്പ് നടത്തപ്പെടുന്നു.സാഹിത്യ അഭിരുചിയുള്ള കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുവാനും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുവാനുള്ള ക്യാമ്പ് സെപ്തംബര്‍ 16 ഞായറാഴ്ച കാട്ടൂര്‍ ടി കെ ബാലന്‍ ഹാളില്‍ 9.30 ന് എം എല്‍ എ പ്രൊഫ.അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.കാട്ടൂര്‍ കലാസദനമുഖ്യ രക്ഷാധികാരി അശോകന്‍ ചരുവില്‍ അദ്ധ്യകഷത വഹിക്കും .പ്രശസ്ത സാഹിത്യക്കാരന്‍ ടി ഡി രാമകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.മനോജ് വലിയപ്പറമ്പില്‍ ,പി കെ ഭരതന്‍ മാസ്റ്റര്‍ ,ശ്രീകുമാര്‍ മേനോത്ത് ,കെ രാജേന്ദ്രന്‍ ,സി കെ ഹസ്സന്‍ കോയ ,രാജേഷ് തെക്കിനിയേടത്ത് എന്നിവരും പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here