കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും. കാട്ടൂര്‍ ഇരിഞ്ഞാലാക്കുട PWD റോഡില്‍ ഏട്ടടി പാലത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിനു സമീപവും എതിര്‍ ദിശയിലുള്ള ഹോട്ടല്‍ പരിസരത്തും മാലിന്യങ്ങള്‍ തള്ളിയത് അധികൃതര്‍ കണ്ടെടുത്തു. കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജിക്കിന്റെയും ആരോഗ്യ വകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രതീഷ്,റോയ് എന്നിവരുടെയും നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി.അവര്‍ക്കെതിരെ പിഴ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here