ഇരിങ്ങാലക്കുട-കാട്ടൂര്‍ റോഡില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ തമ്മില്‍ സംഘര്‍ഷം .ബസ്സിന്റെ സമയക്രമമാണ് സംഘര്‍ഷത്തിനിടയാക്കിയത് .ഇതേ തുടര്‍ന്ന് ഇരിങ്ങാലക്കുട -തൃപ്രയാര്‍ റൂട്ടിലോടുന്ന നിമ്മി മോള്‍ ബസ്സിനെ അസോസിയേഷന്റെ നേതൃത്വത്തില്‍ തടഞ്ഞു.സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനോട് വളരെ കുറച്ച് ബസുകള്‍ മാത്രമെ ഠാണാവില്‍ പോകാറുള്ളുവെന്നും ഭൂരിഭാഗം പേരും ഠാണാവില്‍ പോകാറില്ലെന്നും അതേ തുടര്‍ന്നുള്ള ദേഷ്യമാണ് വണ്ടി തടഞ്ഞതെന്നും നിമ്മി മോള്‍ ബസ്സ് ജീവനക്കാര്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ സര്‍വ്വീസ് നടത്തുന്ന 30 ല്‍ പ്പരം ബസ്സുകളില്‍ 10 ല്‍പ്പരം ബസ്സുകളുടെ സമയക്രമം മൂലം ഠാണാ വരെ പോകുന്നതിനുള്ള സമയമില്ലാത്തതിനാല്‍ അത്തരം ബസ്സുകള്‍ക്ക് സ്റ്റാന്റിലെത്തി തിരിച്ചു പോകാനുള്ള അനുവാദം കൊടുത്തിട്ടുണ്ടെന്നും അത്തരം സാഹചര്യങ്ങളില്‍ ഠാണാവിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് ബദല്‍ മാര്‍ഗ്ഗം സജ്ജമാക്കിയാല്‍ മതിയെന്നുമുള്ള തീരുമാനം അസോസിയേഷന്‍ എടുത്തിട്ടുണ്ടെന്നും എന്നാല്‍ നിമ്മി മോള്‍ ബസ്സ് നിരന്തരമായി വൈകിയാണ് സ്റ്റാന്റില്‍ നിന്ന് പുറപ്പെടാറുള്ളുവെന്നും അത് കൊണ്ടാണ് ഇന്ന് രാവിലെ ബസ്സ് തടഞ്ഞതെന്നും മറ്റ് ബസ്സ് ഓണേഴ്‌സ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here