മുരിയാട് : 17 വയസ്സുക്കാരന് കട്ടന്‍കാപ്പിയില്‍ ഗുളിക കലര്‍ത്തി നല്‍കി ദേഹോദ്രപവം ഏല്‍പിച്ച സംഭവത്തില്‍ മുരിയാട് സ്വദേശി ചെമ്പോത്തുംപറമ്പില്‍ സീനത്ത് (40)നെ ആളൂര്‍ എസ് .ഐ വി .വി വിമലും സംഘവും അറസ്റ്റ് ചെയ്തു.മുരിയാട് വെള്ളിലാംകുന്ന് വലിയേടത്തുപറമ്പില്‍ അജയന്റെ 2-ാം ഭാര്യയാണ് സീനത്ത് മകന്‍ ശ്രീജേഷിന് ഗുളിക കലര്‍ത്തിയ കട്ടന്‍ ചായ നല്‍കുകയായിരുന്നു.13 വര്‍ഷമായി അജയന്‍ ആദ്യ ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു.9 വര്‍ഷത്തോളമായി അജയനും സീനത്തും ആദ്യ ഭാര്യയിലെ രണ്ട് മക്കളും വെള്ളിലാംകുന്നിലെ കോളനിയില്‍ കഴിയുന്നു.സീനത്ത് മക്കളുമായി സ്ഥിരമായി വഴക്കിടാറുള്ളതായും ഇഷ്ടകുറവ് കാണിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.ഫുട്‌ബോള്‍ കഴിഞ്ഞ് വരുന്ന ശ്രജേഷ് സ്ഥിരമായി കട്ടന്‍കാപ്പി കഴിക്കാറുള്ള കാര്യം അറിയാമായിരുന്ന സീനത്ത് ശ്രീജേഷിനെ ഉപദ്രവിക്കണമെന്ന ഉദ്യേശത്തോടെ 25-ാം തിയ്യതി വൈകീട്ട് കട്ടന്‍കാപ്പിയില്‍ മറ്റ് ഏതോ അസുഖത്തിന് ഉപയോഗിക്കുന്ന ഗുളിക കലക്കി വെയ്ക്കുകയായിരുന്നു.കാപ്പി കുടിച്ച ശ്രീജേഷിന് ശര്‍ദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ട ശ്രീജേഷിനെ നാട്ടുക്കാര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.ശ്രീജേഷ് അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.എ .എസ്. ഐ സി .കെ സുരേഷ്,സീനീയര്‍ സി. പി .ഓ. പി കെ ജെയ്സണ്‍,ടെസി കെ. ടി,സീമ കെ.ആര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here