കാട്ടൂര്‍ പോലീസ് സ്റ്റേഷന്റെ ഓണാഘോഷം കരാഞ്ചിറ സെന്റ് ആന്റണീസ് കരുണാലയത്തിലെ അമ്മമാരോടൊപ്പം ആഘോഷിച്ചു.
കരുണാലയത്തിലെ അമ്മമാരും പോലീസുകാരും ചേര്‍ന്ന് പൂക്കളം ഇട്ടും മധുരം വിതരണം ചെയ്തും ആഘോഷങ്ങള്‍ക്ക് തുടക്കം ഇട്ടു.
സമയ കലാഭവന്‍ കൊറ്റനല്ലൂരിന്റെ കലാകാരന്‍ സനോജിന്റെയും, സന്ദീപ് പോത്താനിയുടെയും, നേതൃത്വത്തില്‍ പാടിയ നാടന്‍ പാട്ടുകള്‍ക്കൊപ്പം പാട്ടുകള്‍ പാടാന്‍ പോലീസുകാരും ചേര്‍ന്നതോടെ അമ്മമാര്‍ ചുവടുവെച്ച് ആനന്ദിച്ചതും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. കാട്ടൂര്‍ SHO ആര്‍ ശിവകുമാറിന്റെയും, SI പി.ബി അനീഷിന്റെയും SI സി.ബസന്തിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും ഓണപ്പുടവകള്‍ നല്‍കിയും, ഒന്നിച്ചിരുന്ന് ഓണസദ്യ കഴിച്ചുമാണ് വൈകീട്ടോടെ ആഘോഷങ്ങള്‍ അവസാനിപ്പിച്ചത്.എ. എസ്.ഐ സാജന്‍
SCPO കെ.പി രാജു, CP0 മാരായ പ്രദോഷ്, മുരുകദാസ്, ധനേഷ്,ജനമൈത്രി അംഗങ്ങളായ ഷെമീര്‍ എളേടത്ത്, നസീര്‍ സീനാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here