ഇരിങ്ങാലക്കുട : എസ്.എഫ്.ഐ പ്രവര്‍ത്തകനെ ആര്‍.എസ്.എസ് ക്രിമിനലുകള്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. പ്രതിഷേധ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും സംഘടിച്ചെത്തിയ ആര്‍.എസ്.എസ്.സംഘം ആക്രമിച്ചു.ഡി.വൈ.അക്രമികള്‍ ആയുധങ്ങളുമായി പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകന്‍ കിണറ്റില്‍ വീണു.ഞായറാഴ്ച വൈകീട്ട് നാലരയ്ക്ക് എസ്.എഫ്.ഐ പൊറത്തിശ്ശേരി സൗത്ത് മേഖലാ സെക്രട്ടറി കെ.ജി.അഖീഷിനെ തളിയക്കോണത്തുള്ള വീടിനു മുന്‍വശത്തുവെച്ച് ബി.ജെ.പി മുനിസിപ്പല്‍ സെക്രട്ടറി ഷാജുട്ടന്‍ എന്ന ഷാജുവും, യുവമോര്‍ച്ച നേതാവ് കെ.പി.വിഷ്ണുവും ചേര്‍ന്ന് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്.കാറില്‍ നിന്നിറങ്ങിയ ക്രിമിനലുകള്‍ അഖീഷിനെ കയ്യേറ്റം ചെയ്യുന്നത് കണ്ട് വീട്ടില്‍ നിന്നും ഓടിയെത്തിയ അഖീഷിന്റെ അമ്മ മിനിക്കും മര്‍ദ്ദനമേറ്റു .സാരമായി പരിക്കേറ്റ ഇവരെ മാപ്രാണം ലാല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വൈകീട്ട് ബി.ജെ.പി- ആര്‍.എസ്.എസ് അക്രമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിപ്പിരിഞ്ഞ ഡി.വൈ.എഫ്.പ്രവര്‍ത്തകര്‍ക്കു നേരെയും ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം ആക്രമിച്ചു. അക്രമികള്‍ പിന്തുടര്‍ന്ന് ഓടിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പള്ളിക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി എം.എന്‍.നിധീഷ് കിണറ്റില്‍ വീണു. ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തിയ നിധിഷിനെ ഇരിങ്ങാലക്കുട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here