ഇത് സുബിദ കുഞ്ഞിലിക്കാട്ടില്‍ കാറളം പഞ്ചായത്തിലെ കിഴുത്താണി സ്വദേശി 4 മക്കളുള്ള കുടുംബത്തിലെ ഏക അത്താണി . ഏക ജ്യേഷുത്തി വിവാഹിതയായി 3 മക്കളുള്ളപ്പോള്‍ കാന്‍സര്‍ ബാധിച്ച് മരിച്ചതിന് ശേഷം ആ കുട്ടികളടക്കം 7 പേരുടെയും ഭാരം സുബിദയുടെ ചുമലിലായിരുന്നു. വീടുകളില്‍ നാടന്‍ പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍പന നടത്തിയാണ് അവര്‍ കുടുംബം പുലര്‍ത്തിയത്. 3 മണിക്കൂര്‍ മാത്രമാണ് ഉറങ്ങാന്‍ കഴിയാ’ റുള്ളൂവെന്നാണ് സുബി ദ പറയുന്നത്. 26 വര്‍ഷം മുന്‍പ് പിതാവ് മരിച്ചു 15 വര്‍ഷം മുന്‍പ് വിവാഹിതയായി എങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി ഒരു മകളുണ്ട് 8 ല്‍ പഠിക്കുന്നു. ഇത്തരത്തിലുള്ള ജീവിത പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ പതറാതെ തന്റെയും കുടുംബത്തിന്റെയും ജീവിതത്തെ സധൈര്യം നേരിട്ട് മുന്നോട്ട് നയിച്ച വനിത ഇഡലി വെള്ളേപ്പം വടകള്‍ അട കൊഴുക്കട്ട എന്നിവ ഉണ്ടാക്കി െഇരിങ്ങാലക്കുടയിലെ എല്ലാ കാടകളിലും കൊടുക്കുന്നുമുണ്ട് നമ്മളില്‍ പലരും കഴിക്കുന്ന നാടന്‍ പലഹാരങ്ങള്‍ സുബിദയുടെ കൈപ്പുണ്യമാണെന്ന് പലര്‍ക്കുമറിയില്ല ഇപ്പോള്‍ ചേച്ചിയുടെ മക്കള്‍ സഹായിക്കുന്നുണ്ട് ഒരു ഫ്‌ലവര്‍ മില്‍ ലോണെടുത്ത് തുടങ്ങിയിട്ടുണ്ട് തലേ ദിവസം പറഞ്ഞാല്‍ 5 കി.മീ ചുറ്റളവില്‍ എത്തിക്കും പലഹാരം എത്തിക്കുന്നതിന് പോകും വഴി 8 വര്‍ഷം മുന്‍പ് ഇരിങ്ങലക്കുടയിലെ സ്റ്റാന്റിനടുത്ത് വച്ച് ഒരു ടെമ്പോ തട്ടി വീണ സുബിദയുടെ വലതുകൈത്തണ്ടയിലൂടെ മുന്‍ ചക്രം കയറി ഒരു വര്‍ഷം ഒന്നും ചെയ്യാനാകാതെ ഇരിക്കേണ്ടി വന്നു. എന്നാല്‍ കീഴടങ്ങാന്‍ സുബിദ തയ്യാറല്ലായിരുന്നു. വീണ്ടും പണിയിലേക്ക് അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ജീവിതത്തെ പൊരുതി കീഴടക്കിയ വനിതകളെ ആദരിക്കുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച മികച്ചവനിതക്കുള്ള പുരസ്‌കാരം സുബിദ ക്ക് സമ്മാനിച്ചു.ശ്രീമതി മല്ലിക ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ മനോജ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് മെമ്പര്‍മാരായ മിനി സത്യന്‍ PV കുമാരന്‍ അഡ്വമനോഹരന്‍ കാറളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമരാജന്‍ എന്നിവര്‍ പങ്കെടുത്തു.ICDS CDP0 വത്സല സ്വാഗതവും സുപ്പര്‍വൈസര്‍ ഹൃദ്യ നന്ദിയും രേഖപ്പെടുത്തി

 

LEAVE A REPLY

Please enter your comment!
Please enter your name here