കരുവന്നൂര്‍ – ഇല്ലിക്കല്‍ ഡാം അറ്റകുറ്റപണികള്‍ നടത്തി പൂര്‍ണ്ണമായും യന്ത്രവത്കരിക്കുക ,ബണ്ട് കരിങ്കല്‍ ഭിത്തീ കെട്ടി സംരക്ഷിക്കുക ,കെ എല്‍ ഡി സി കനാലിന് കുറുകെയുള്ള പാലത്തില്‍ ഷട്ടര്‍ സ്ഥാപിച്ച് വര്‍ഷാവര്‍ഷം നിര്‍മ്മിക്കുന്ന താല്‍ക്കാലിക ബണ്ട് ഒഴിവാക്കുക, ചെറുപുഴയിലെ കൈയേറ്റങ്ങള്‍ ഒഴിവാക്കി ചെറിയപാലം പുനര്‍നിര്‍മ്മിച്ച് പുഴയിലെ അധികജലം ഒഴിവാക്കുന്ന പഴയ രീതി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇല്ലിക്കല്‍ ബണ്ട് സംരക്ഷണസമിതിയുടെ ജനകീയ സമിതിയുടെ നേത്യത്യത്തില്‍ മനുഷച്ചിറ തീര്‍ത്തു.സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ രാഷ്ട്രിയ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here