മാപ്രാണം : കരുവന്നൂര്‍ ബാങ്കിന്റെ വാര്‍ഷികപൊതുയോഗം സെപ്തം. 30 ഞായറാഴ്ച നടന്നു. 2016-17 വര്‍ഷത്തെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരിയുടെ 25% അംഗങ്ങള്‍ക്ക് നല്‍കും. 2017-18 വര്‍ഷത്തെ ലാഭവിഹിതം സഹകരണ വകുപ്പിന്റെ ദുരിതാശ്വാസ പദ്ധതിയായ ‘കെയര്‍ കേരള’യ്ക്ക് നല്‍കും. 1,39,17,230 രൂപയാണ് ഇത്തരത്തില്‍ നല്‍കുന്നത്. യോഗത്തില്‍ പ്രസിഡണ്ട് കെ.കെ. ദിവാകരന്‍ മാസ്റ്റര്‍ അദ്ധക്ഷനായിരുന്നു. സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.ആര്‍. ഭരതന്‍ സ്വാഗതവും, എന്‍. നാരായണന്‍ നന്ദിയും രേഖപ്പെടുത്തി. ലാഭവിഹിതം ഒക്ടോബര്‍ 3 മുതല്‍ അതത് ബ്രാഞ്ചുകളില്‍ ലഭിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here