ഇരിങ്ങാലക്കുട : അപൂര്‍വ്വരോഗം ബാധിച്ച് ശരീരം തളര്‍ന്ന പുല്ലൂര്‍ ആനുരുളി സ്വദേശി ചേന്നത്ത് വീട്ടില്‍ സിദ്ധാര്‍ത്ഥന്‍ (56) സുമനസ്സുകളുടെ കാരുണ്യം തേടുന്നത്.ജി.ബി.എസ്. എന്ന ഞരമ്പിനെ കൊല്ലുന്ന രോഗം മൂലം കഴിഞ്ഞ 2 മാസമായി സിദ്ധാര്‍ത്ഥന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്ജ് ആശുപത്രിയില്‍ ചികിത്സയിലാണ്.5000 രൂപ മുതല്‍ 7500 രൂപ വരെ ചെലവുള്ള ഐ.പി.ഐ.ജി എന്ന ഇഞ്ചക്ഷന്‍ 40 എണ്ണം എടുക്കേണ്ടതുണ്ട എന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. സിദ്ധാര്‍ത്ഥന്‍ കുലിപ്പണി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്.ഭാര്യ തങ്കമണിയും രണ്ട് പെണ്‍മക്കളുമുള്ള ഇദേഹത്തിന്റെ മൂന്ന് ലക്ഷത്തോളം വരുന്ന ചികിത്സ ചിലവ് നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍ രക്ഷാധികാരിയായും, വാര്‍ഡ് മെമ്പര്‍ കെ.പി.പ്രശാന്ത് ചെയര്‍മാനുമായ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പുല്ലൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍. 0877053000000754, ഐ.എഫ്.എസ്.സി.കോഡ്.-SIBL0000877, ഫോണ്‍-9072282305

 

LEAVE A REPLY

Please enter your comment!
Please enter your name here