മാടായിക്കോണം -പി .കെ ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ.യു. പി സ്‌കൂളില്‍ കരനെല്‍ കൊയ്ത്തുല്‍സവം സംഘടിപ്പിച്ചു.പ്രളയക്കെടുതിയിലും കുട്ടികള്‍ കാത്തു വളര്‍ത്തിയ കരനെല്‍ കൃഷി ഇരിങ്ങാലക്കുട എം .എല്‍ .എ പ്രൊഫ കെ .യു അരുണന്‍ മാസ്റ്റര്‍ നെല്‍ക്കതിര്‍ കൊയ്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു.കൂടാതെ കുട്ടികളുടെ നേതൃത്വത്തില്‍ വിവിധതരം കലാപരിപാടികള്‍ സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ്സ് വി .ആര്‍ കനകവല്ലി സ്വാഗതം പറഞ്ഞു.പി .ടി. എ പ്രസിഡന്റ് എ .സി കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ ,വാര്‍ഡ് കൗണ്‍സിലര്‍മാരായ പി .വി പ്രജീഷ് ,അംബിക പള്ളിപ്പുറത്ത് ,രമേഷ് വാര്യര്‍ ,പി .സി മുരളീധരന്‍ ,എ .ഇ. ഒ ഇരിങ്ങാലക്കുട രാധ സി ,ബി .പി. ഒ ഇരിങ്ങാലക്കുട സുരേഷ് ബാബു എന്‍. എസ്,വികസനസമിതി രക്ഷാധികാരി സി. കെ ചന്ദ്രന്‍ ,ഒ .ടി .എ പ്രസിഡന്റ് കെ. ഡി അല്‍ഫോന്‍സ ടീച്ചര്‍,ഒ. എസ് .എ സെക്രട്ടറി സുജേഷ് കണ്ണാട്ട് ,കരുവന്നൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് കെ കെ ദിവാകരന്‍ മാസ്റ്റര്‍ ,എം. പി .ടി. എ പ്രസിഡന്റ് ജീന ടില്‍സണ്‍ ,സ്റ്റാഫ് സെക്രട്ടറി ഇ .ടി ഷെല്‍ബി എന്നിവര്‍ ആശംസകളര്‍പ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here