കാറളം -അനധികൃതമായി വഴിയോരങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ നടപടി എടുക്കണമെന്ന് ഡി വൈ എഫ് ഐ കാറളം മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളാനിയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഡി വൈ എഫ് ഐ ജില്ലാകമ്മിറ്റി അംഗം സിബിന്‍. സി. ബാബു ഉല്‍ഘാടനം ചെയ്തു, ചെമ്മണ്ട മാലാന്ത്ര ഹാളില്‍( ആസിഫ നഗര്‍ )ചേര്‍ന്ന പ്രതിനിധി സമ്മേളനം ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് കെ.വി.രാജേഷ് ഉല്‍ഘാടനം ചെയ്തു , മേഖല പ്രസിഡണ്ട് ഐ.വി. സജിത്ത് പതാക ഉയര്‍ത്തി , മേഖല സെക്രട്ടറി കെ.എല്‍. അഖില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു ,ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍.എല്‍. ശ്രീലാല്‍, ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി.എ. അനീഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍.എല്‍. ജീവന്‍ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എ.വി. അജയന്‍ സ്വാഗതവും മേഖല ട്രഷറര്‍ അരുണ്‍ അശോകന്‍ നന്ദിയും പറഞ്ഞു .പുതിയ ഭാരവാഹികളായി പ്രസിഡണ്ട് – ശരത്ത് എം.എസ്, സെക്രട്ടറി – അഖില്‍ ലക്ഷ്മണന്‍, ട്രഷറര്‍ -അരുണ്‍ അശോകന്‍ എന്നിവരെ തിരഞ്ഞെടുത്തു

 

LEAVE A REPLY

Please enter your comment!
Please enter your name here