വിമുക്തി പദ്ധതിയുടെ ഭാഗമായി കാറളം പഞ്ചായത്തും ഇരിങ്ങാലക്കുs റേഞ്ച് എക്‌സൈസ് വകുപ്പും സംയുക്തമായി വിവിധ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കാറളം ആലുംപറമ്പ് സെന്ററില്‍ നിന്നും ആരംഭിച്ച വിമുക്തി വിളംബര ജാഥയില്‍ കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ നിശ്ചല ദൃശ്യവും, സ്‌പെഷ്യല്‍ പോലീസ് കാഡറ്റിന്റെ മാര്‍ച്ച് പാസ്റ്റും ഉണ്ടായിരുന്നു, ഇരിങ്ങാലക്കുട ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. ചിത്രരചന, ഉപന്യാസം,ക്വിസ്, പ്രസംഗ മത്സരങ്ങള്‍ എന്നിവ നടന്നു. എം.പി C. N. ജയദേവന്‍. എം. എല്‍.എ. പ്രൊഫ. അരുണന്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്. ഷീജ സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മതിലകം സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ മണി ബോധവത്ക്കരണ ക്ലാസ്സെടുത്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ മുന്‍ പ്രസിഡണ്ട് K. S.ബാബുവൈസ് പ്രസിഡണ്ട് സുനിത മനോജ് എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here