കാറളം: മുടങ്ങികിടക്കുന്ന സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി; കാറളം പഞ്ചായത്തിലെ പൈപ്പിടല്‍ തുടങ്ങി. കാറളം- കാട്ടൂര്‍ റോഡില്‍ 480 മീറ്ററോളം പൈപ്പിടാന്‍ കുഴിയെടുക്കുന്നത്. റോഡ് പൊളിക്കാനായി വാട്ടര്‍ അതോററ്റിയുടെ തനത് ഫണ്ടില്‍ നിന്നും 16 ലക്ഷത്തിലേറെ രൂപ പൊതുമരാമത്ത് വകുപ്പില്‍ അടച്ചീട്ടുണ്ട്. അടുത്തിടെയാണ് ഈ കാട്ടൂര്‍ റോഡ് മെക്കാഡം ചെയ്തത്. അതിനാല്‍ ജെ.സി.ബി. ഉപയോഗിച്ച് റോഡ് പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് എം.എല്‍.എ. അടക്കമുള്ളവര്‍ മന്ത്രിതലത്തില്‍ ഇടപെട്ടാണ് അനുമതി വാങ്ങിയത്. ജൂണ്‍ ഒന്നിന് മുമ്പായി പൈപ്പിടല്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് എം.എല്‍.എ. ഓഫീസ് അറിയിച്ചു. പൈപ്പിടല്‍ പൂര്‍ത്തിയാക്കി പമ്പിങ്ങ് ലൈനിലേയ്ക്ക് കണക്റ്റ് ചെയ്താല്‍ കാറളം കുടിവെള്ളപദ്ധതി പ്രവര്‍ത്തനക്ഷമമാകും. അതോടെ പടിയൂര്‍ കല്ലംന്തറ ടാങ്കിലേയ്ക്ക് വെള്ളമെത്തും. ഇതിലൂടെ കാറളം, പടിയൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

 

LEAVE A REPLY

Please enter your comment!
Please enter your name here