കാറളം -കാറളം ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു.252 കട്ടില്‍ വിതരണം ചെയ്യുന്നതിനായി 11 ലക്ഷം രൂപ ഈ വര്‍ഷം വകയിരുത്തിയിട്ടുണ്ട് .കാറളം ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി പ്രസാദ് ,ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്‍ ,മെമ്പര്‍മാരായ ഷൈജ വെട്ടിയാട്ടില്‍ ,ഷമീര്‍ കെ ബി ,മിനി രാജന്‍ ,സരിത വിനോദ് ,ഫ്രാന്‍സിസ് മാസ്റ്റര്‍ ,പഞ്ചായത്ത് സെക്രട്ടറി പി ബി സുഭാഷ് ,ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ രാഖി ബാബു എന്നിവര്‍ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here