നടവരമ്പ്: കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് ഞാറ്റുവേലചന്ത 2019 ജൂലൈ 3,4,5 തിയ്യതികളില്‍ നടവരമ്പില്‍ വച്ച് നടത്തുന്നത് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഗത രൂപികരണ യോഗം ചേര്‍ന്നു. ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലകന്‍, ബാങ്ക് വൈസ് പ്രസിഡണ്ട് പി.പി.പൊറിഞ്ചു, കൃഷി ഓഫീസര്‍ വി.ധന്യ, സെക്രട്ടറി സി.കെ.ഗണേഷ് , ബോര്‍ഡ് അംഗങ്ങളായ സി.കെ.ശിവജി, പി.ആര്‍.വിജയന്‍, പി.കെ.നടരാജന്‍, സുഭാഷിണിഗോപിനാഥ്, സുനിത ചന്ദ്രബാബു
പാടശേഖര സമിതി ഭാരവാഹികള്‍ , കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വാഗത സംഘം ഭാരവാഹികളായി രക്ഷാധികാരികള്‍: കെ.എസ്.രാധാകൃഷ്ണന്‍ (വെള്ളാങ്ങല്ലൂര്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്), ഇന്ദിര തിലകന്‍ (വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ഇന്ദു പി.നായര്‍ (വെള്ളാങ്ങല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍)
ചെയര്‍മാന്‍: പ്രദീപ് യു.മേനോന്‍ (കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്ക്)
വൈസ് ചെയര്‍മാന്‍: പി.പി.പൊറിഞ്ചു (ബാങ്ക് വൈസ് പ്രസിഡണ്ട് ), ടി.വി.വിജു (കൃഷി അസിസ്റ്റന്റ്)
കണ്‍വീനര്‍ വി.ധന്യ (കൃഷി ഓഫീസര്‍)
ജോയിന്റ് കണ്‍വീനര്‍ സി.കെ.ശിവജി, സുനിത ചന്ദ്രബാബു ( ബോര്‍ഡ് അംഗം)
പ്രോഗ്രാം കോഡിനേറ്റര്‍മാരായി സി.കെ.ഗണേഷ് (ബാങ്ക് സെക്രട്ടറി) എം.കെ.ഉണ്ണി (അസിസ്റ്റന്റ് കൃഷി ഓഫീസര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഞാറ്റുവേലചന്തയുടെ ഭാഗമായി കാലാപരിപാടികള്‍, കാര്‍ഷിക പ്രശ്‌നോത്തരി, വിത്ത് നടീല്‍ വസ്തുക്കളുടെ വില്പന നടത്താന്‍ താല്പര്യമുള്ളവര്‍ കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസുമായോ പ്രോഗ്രാം കോഡിനേറ്റര്‍മാരായ സി.കെ.ഗണേഷ് 9745 459446 എം.കെ.ഉണ്ണി 9446385 150 എന്നിവരുമായി ജുലൈ ഒന്ന് രാവിലെ 10 മണിക്ക് മുമ്പായി ബന്ധപ്പെടേണ്ടതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here