പൊറത്തിശ്ശേരി : ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജനുവരി 19 നും വേലാഘോഷം 22,23 തിയ്യതികളില്‍ ആഘോഷിക്കുന്നു. ചൊവാഴ്ച രാവിലെ ക്ഷേത്രത്തില്‍മേല്‍ശാന്തി സ്വരാജ് പി.എം. ന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. വൈകിട്ട് 6.30 ന് കണ്ടാരം തറയിലും കൊടിയേറ്റം നടത്തും.
ജനുവരി 23 ചൊവ്വാഴ്ച വേലാഘോഷദിനത്തില്‍ വൈകീട്ട് 4:30 മുതല്‍ 7 മണി വരെ ഒമ്പത് ഗജവീരന്മാര്‍ അണിനിരക്കുന്ന കൂട്ടിയെഴുന്നള്ളിപ്പും തുടര്‍ന്ന് മേളകലാരത്‌നം- കലാമണ്ഡലം ശിവദാസ് ആന്‍ഡ് പാര്‍ട്ടിയുടെ പാണ്ടിമേളവും പഞ്ചാരിമേളവും ഉണ്ടായിരിക്കും.പത്രസമ്മേളനത്തില്‍ ക്ഷേത്രം ശാന്തി മണി, പൊറത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രം പ്രസിഡന്റ് ഷാജുട്ടന്‍, സെക്രട്ടറി രാമന്‍ കെ.വി, ട്രഷറര്‍ സജീവ് കുഞ്ഞിലിക്കാട്ടില്‍, വൈസ് പ്രസിഡന്റ് വി.പി. ദിനേശ്, ജോയിന്റ് സെക്രട്ടറി ടി.വി. ബിജോയ് എന്നിവര്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here