ഇരിങ്ങാലക്കുട-പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ കേരളസര്‍ക്കാര്‍ നടത്തിവരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി കെ എസ് എഫ് ഇ യുടെ സി എസ് ആര്‍ പദ്ധതിയുടെ ഭാഗമായി കടുപ്പശ്ശേരി ഗവണ്‍മെന്റ് യു പി സ്‌കൂളിന്റെ പ്രീ പ്രൈമറി ഹൈടെക് ക്ലാസ് റൂം ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ചു.കെ എസ് എഫ് ഇ എം ഡി എ പുരുഷോത്തമന്‍ നവീകരിച്ച ക്ലാസ് റൂം സമര്‍പ്പണം നടത്തി.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ,വൈസ് പ്രസിഡന്റ് കെ ടി പീറ്റര്‍ ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാതറിന്‍ പോള്‍ ,ജയശ്രീ അനില്‍ കുമാര്‍ ,വത്സല ബാബു.ടി ആര്‍ സുനില്‍ ,ആമിന അബ്ദുള്‍ ഖാദര്‍ ,കെ എ പ്രകാശന്‍ ,ടി രാധ ,ഇ എസ് പ്രസീദ ,കെ എല്‍ ജോസ് മാസ്റ്റര്‍ ,ടി വി നോഹ് ,സ്വപ്‌ന രാജു ,സി കെ വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here