കടുപ്പശ്ശേരി : കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തില്‍ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിന്റെയും തിരുനാള്‍ കൊടിയേറ്റം രൂപത വികാരി ജനറല്‍ മോണ്‍ ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന വി.കുര്‍ബ്ബാനക്കും നേതൃത്വം നല്‍കി. വികാരി ഫാ. ജിജോ വാകപറമ്പില്‍, കൈക്കാരന്‍മാരായ ജോര്‍ജ്ജ് പാറക്ക, ജോസ് പട്ടത്ത്പറമ്പില്‍, ബിജു കൊടിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരുനാള്‍ ദിനമായ 15 വരെ വൈകീട്ട് 5.30 ന് വി.കുര്‍ബ്ബാന, സന്ദേശം എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ 15 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനക്ക് രൂപത വികാരി ജനറാള്‍ ഫാ.മോണ്‍ ആന്റോ തച്ചില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.വര്‍ഗ്ഗീസ് കോന്തുരുത്തി സന്ദേശം നല്‍കും. ഫാ.റോബര്‍ട്ട് വെള്ളചാലില്‍ സഹ കാര്‍മ്മികത്വം വഹിക്കും. തിരുനാള്‍ പ്രദിക്ഷണം, തിരുസ്വരൂപത്തില്‍ പൂമാല ചാര്‍ത്തല്‍ എന്നിവ ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here