ഇരിങ്ങാലക്കുട-പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായ കൊടുങ്ങല്ലൂര്‍ അഴീക്കോട് മേഖലയിലെ മത്സ്യത്തൊഴിലാളികളെ എന്‍ .എസ. എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി .ഇസബെല്ലിന്റെ നേതൃത്വത്തില്‍ ആദരിച്ചു.രക്ഷാപ്രവര്‍ത്തനത്തിനിടെ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ വേദിയില്‍ പങ്കിട്ടത് കുട്ടികള്‍ക്ക് ഒരു പ്രചോദനമായി .എന്‍. എസ് .എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.ബിനു ടി വി ,കടലോര ജാഗ്രതസമിതി കണ്‍വീനര്‍ അഷറഫ് പൂവ്വത്തിങ്കല്‍ ,ആനന്ദന്‍ (മത്സ്യതൊഴിലാളി ) ,ഹാരിസ് ,എന്‍ .എസ്. എസ് വളണ്ടിയര്‍ ജസ്‌ന ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here