കച്ചേരിപ്പറമ്പില്‍ ബാര്‍ അസോസിയേഷനും എം എ സി ടി യുമായും പ്രവര്‍ത്തിച്ച കെട്ടിടം കൂടല്‍മാണിക്യം ദേവസ്വത്തിന് ഒഴിഞ്ഞു കൊടുക്കുന്നു.

771

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സ്ഥലമായ കച്ചേരിപ്പറമ്പില്‍ ഒന്നര നൂറ്റാണ്ടോളം ബാര്‍ അസോസിയേഷനും എം എ സി ടി യുമായും പ്രവര്‍ത്തിച്ച കെട്ടിടം കൂടല്‍മാണിക്യം ദേവസ്വത്തിന് ഒഴിഞ്ഞു കൊടുക്കുന്നു. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പുതിയ ഭരണസമിതി കച്ചേരി വളപ്പിലെ ഒഴിഞ്ഞ കെട്ടിടങ്ങള്‍ കൈവശമെടുത്ത് വാടകക്ക് നല്‍കി കൊണ്ടിരിക്കുകയാണ്. ബാര്‍ അസോസിയേഷനുമായി സംസാരിച്ച് പ്രസ്തുത കെട്ടിടം ഒഴിഞ്ഞു വാങ്ങാനും മജിസ്‌ട്രേറ്റ് കോടതി പ്രവര്‍ത്തിക്കുവോളം വക്കീലന്മാര്‍ക്കിരിക്കാന്‍ രണ്ടു മുറികള്‍ സജ്ജമാക്കുകയും ചെയ്തു. ആഗസ്റ്റ് 4 ശനിയാഴ്ച രാവിലെ കച്ചേരി വളപ്പില്‍ ഒഴിയുന്ന കെട്ടിടത്തിന്റെ താക്കോല്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എം സി ചന്ദ്രഹാസന്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന് കൈമാറും.വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിന് ശേഷം ദേവസ്വത്തിന് ലഭിച്ച കച്ചേരിവളപ്പില്‍ വലിയ വികസനപ്രവര്‍ത്തനങ്ങള്‍ യാഥ്യാര്‍ത്ഥമാക്കുന്നതിനായി ഇപ്പോള്‍ പ്രവര്‍ത്തിച്ച് വരുന്ന മജിസ്ട്രേറ്റ് കോടതി പഴയ താലൂക്കാഫിസിലേയ്ക്ക് മാറ്റണമെന്ന് ദേവസ്വം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement