അറിവിന്റേയും കഴിവിന്റേയും സമന്വയമാണ് വിദ്യഭ്യാസം. ബിഷപ്പ് മാര്‍ പോളീക്കണ്ണൂക്കാടന്‍

213

ഇരിങ്ങാലക്കുട : അറിവും കഴിവും സമന്വയിപ്പിച്ചുകൊണ്ട്പൂര്‍ണ്ണ ഒരു പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കലാണ് വിദ്യഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമാകേണ്ടതെന്ന്ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളീകണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി പരീക്ഷകളിലുള്ള വിജയവും ജീവിത പരീക്ഷണങ്ങളിലുള്ള വിജയവും രണ്ടു പ്രാപ്തമാകണമെന്നുണ്ടെങ്കില്‍ അറിവിനൊപ്പം കഴിവ് വികസിപ്പിക്കുകയും നല്ല നിലപാടുള്ളവരായി മാറുകയും ചെയ്യാന്‍ കഴിയണം. അങ്ങനെ കഴിഞ്ഞാല്‍ മാത്രമാണ് വിദ്യഭ്യായാസം കൊണ്ട് അര്‍ത്ഥം ഉണ്ടാകൂ എന്ന് ബിഷപ്പ് കൂട്ടി ചേര്‍ത്തു. ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാരംഭ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകങ്ങളിലെ അറിവുകള്‍ക്കൊപ്പം പ്രായോഗിക ജീവിതാനുഭവങ്ങളില്‍ നിന്നുള്ള അറിവുകള്‍ കൂടി കൂട്ടി ചേര്‍ത്തുകൊണ്ട് ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മബലം സംഭരിക്കാന്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. ജ്യോതിസ് കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് .ജെ.ചിറ്റിലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.എ.എം.വര്‍ഗ്ഗീസ് കോളേജ് മൂല്യങ്ങളെ സംബന്ധിച്ചും അധ്യാപകരെ പരിചയപ്പെടുത്തുകയും ചെയ്തു. അധ്യാപകരായ പ്രിയ ബൈജു, സിന്ധു ടി.എന്‍.തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. രക്ഷിതാക്കളുടെ പ്രതിനിധിയായി അന്‍സാ ബെന്നിയും വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായി കാതറിന്‍ ടി.ബി.യും ചങ്ങില്‍ ആശംസകളര്‍പ്പിച്ചു. അക്കദമിക് കോ-ഓഡിനേറ്റര്‍മാരായ കുമാര്‍ സി.കെ.സ്വാഗതവും, ഹുസൈന്‍ എം.എ.നന്ദിയും പറഞ്ഞു.

Advertisement