ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസത്തിന്റെ അക്ഷരദീപം പകര്‍ന്ന് ഇരിങ്ങാലക്കുട കാത്തലിക് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് കോളേജില്‍ വിദ്യാരംഭം നടന്നു.കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പാള്‍ പ്രൊഫ.എം എം വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജ്യോതിസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി മുഖ്യസന്ദേശം നല്‍കി.അക്കാദമിക്ക് കോഡിനേറ്റര്‍ സി കെ കുമാര്‍ അദ്ധ്യാപകരെ പരിചയപെടുത്തി.സെന്റര്‍ ഇന്‍ ചാര്‍ജ്ജുള്ള സ്വപ്ന ജോസ് പ്രാര്‍ത്ഥനയും പ്രിയ ബൈജു പ്രതിജ്ഞയും ചൊല്ലികൊടുത്തു.എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഹുസൈന്‍ കടലായി സ്വാഗതവും ബിജു പൗലോസ് നന്ദിയും പറഞ്ഞു. പാരന്റസ് റെപ്രസന്ററ്റീവ് ബിനു ജോസ്,സ്റ്റുഡന്റസ് റെപ്രസന്ററ്റീവ് അഖില്‍ ജോസ്,ടീച്ചേര്‍സ് റെപ്രസന്ററ്റീവ് മിധു എഡിസണ്‍ പോള്‍ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here