ഇരിങ്ങാലക്കുട: വെട്ടിക്കര നവദുര്‍ഗ്ഗ നവഗ്രഹക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ജുഗല്‍ബദി അരങ്ങേറി. കൊരമ്പ് മൃദംഗകളരിയുടെ നേതൃത്വത്തില്‍ നടന്ന ജുഗല്‍ബദിയില്‍ കര്‍ണ്ണാടക സംഗീതത്തിലെ കീര്‍ത്തനങ്ങളും മൃദംഗത്തില്‍ തനിയാവര്‍ത്തനവും കോര്‍ത്തിണക്കിയാണ് അവതരിപ്പിച്ചത്. മുരളി കൊടുങ്ങല്ലൂര്‍ വയലിനും കളരിയിലെ 15 ഓളം വിദ്യാര്‍ത്ഥികള്‍ മൃദംഗത്തിലും ഘടത്തിലും ഗഞ്ചിറയിലും അണി നിരന്നു. ഒന്നര മണികൂറോളം നീണ്ടുനിന്ന പരിപാടിക്ക് വിക്രമന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here