ഇരിങ്ങാലക്കുട:ജെ .സി. ഐ ഇരിങ്ങാലക്കുടയുടെ 14-ാം വാര്‍ഷികം ജെ സി ഐ വേള്‍ഡ് കോണ്‍ഗ്രസ്സ് ഡയറക്ടര്‍ സ്റ്റാന്‍ലി ദേവസ്സി നിര്‍വ്വഹിച്ചു.ജെ സി ഐ പ്രസിഡന്റ് ലിഷോണ്‍ ജോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ചാര്‍ട്ടര്‍ പ്രസിഡന്റ് അഡ്വ ജോണ്‍ നിധിന്‍ തോമസ് മുഖ്യാതിഥിയായിരുന്നു,മുന്‍ പ്രസിഡന്റുമാരായ ജെറാള്‍ഡ് ആലപ്പാട്ട് ,അഡ്വ .ഹോബി ജോളി ,ലിജോ പൈലപ്പന്‍ ,ടെല്‍സണ്‍ കോട്ടോളി ,എബിന്‍ മാത്യു,ഡോ .സിജോ പട്ടത്ത് ,ഡയസ് ജോസഫ് ,സുനില്‍ ചെരടായി ,ജീസന്‍ പി ഒ ,ജെയിംസ് അക്കരക്കാരന്‍ ,സെക്രട്ടറി അജോ ജോണ്‍ ,സെനറ്റര്‍ ഷാജു പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ക്ലീന്‍ ഇരിങ്ങാലക്കുട എന്ന പദ്ധതി ആരംഭിച്ചു
പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനം സംരക്ഷിക്കുവാനും ചുറ്റുമുള്ള കാനകള്‍ ശുദ്ധീകരിക്കുവാനും മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ പ്രദേശത്ത് വെള്ളക്കെട്ടുകള്‍ ഒഴിവാക്കി റോഡുകളും തോടുകളും സംരക്ഷിച്ചും നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മൈ സ്ട്രീറ്റ് എന്ന പദ്ധതിയിലൂടെ വിവിധ റോഡുകള്‍ ഏറ്റെടുത്ത് മാലിന്യം ഒഴിവാക്കി വശങ്ങളില്‍ ചെടികള്‍ വെച്ച് പിടിപ്പിക്കുന്നു.തൃശ്ശൂര്‍ റോഡിന് അഭിമുഖമായി വരുന്ന ക്രൈസ്റ്റ്‌കോളേജിലേക്കുള്ള പോക്കറ്റ് റോഡ് മൈ സ്ട്രീറ്റ് പദ്ധതിയിലുള്‍പ്പെടുത്തി ജെ സി ഐ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ആയതിന്റെ പ്രഖ്യാപനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നി

LEAVE A REPLY

Please enter your comment!
Please enter your name here