ഇരിങ്ങാലക്കുട: ഇന്ന് റിലീസ് ചെയ്യുന്ന ഗുഡ്‌വിലിന്റെ ബാനറില്‍ ടി എല്‍ ജോര്‍ജ്ജ് നിര്‍മ്മിച്ച ജയസൂര്യ ചിത്രമായ ക്യാപ്റ്റനില്‍ ബാലതാരമായി അഭിനയിക്കുന്നത് ഇരിങ്ങാലക്കുടയിലെ അന്നയാണ്. ഇരിങ്ങാലക്കുട മാളിയേക്കല്‍ വീട്ടിലെ അനൂപ് -സ്മിത ദമ്പതികളുടെ ഏക മകളായ അന്ന ഇരിങ്ങാലക്കുട ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അനൂപ് സഹൃദയ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായും അമ്മ സ്മിത ക്രൈസ്റ്റ് കോളേജില്‍ ബികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായും ജോലി ചെയ്യുന്നു. ജയസൂര്യമായുള്ള ഇന്റര്‍വ്യൂന് ഇടക്ക് വച്ചാണ് അന്നയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ജയസൂര്യയുടെ നിര്‍ദ്ദേശപ്രകാരമാണ് സിനിമയിലേക്കെടുക്കുന്നത്.ജി പ്രകാശ് സെന്‍ ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സിനിമയില്‍ മമ്മൂട്ടി ഗസ്റ്റ് റോളിലും അനുസിത്താര നായികയായും ,കൂടാതെ രഞ്ജി പണിക്കര്‍ ,സിദ്ധിക്ക് ,സൈജു കുറിപ്പ്,ദീപക് പരമ്പോല്‍,ലക്ഷമി ശര്‍മ്മ എന്നിവരും പ്രധാന റോളുകളില്‍ എത്തുന്നു. ഇതിനു പുറമെ തമിഴ് നടനായ ധനുഷിന്റെ പ്രൊഡക്ഷനില്‍ വിനയ് ഫോര്‍ട്ട് നായകനാകുന്ന ലഡ്ഡു എന്ന സിനിമയും ,തനഹ എന്ന ചിത്രവുമാണ് അന്നയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here