ഇരിങ്ങാലക്കുട-തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ നിയമനിര്‍മ്മാണത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് തൃശൂര്‍ ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമാസ് ഇരിങ്ങാലക്കുട പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ അഭിപ്രായപ്പെട്ടു.ഇലക്ഷനില്‍ താന്‍ വിജയിച്ചാല്‍ നിയമനിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് രാജാജി പത്ര മാധ്യമങ്ങളോട് പറഞ്ഞു.പലപ്പോഴും ജനപ്രതിനിധികള്‍ നിയമനിര്‍മ്മാണത്തിന് വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ലെന്നും രാജാജി കൂട്ടിച്ചേര്‍ത്തു.പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ രാജാജി പത്രപ്രവര്‍ത്തകരോട് വോട്ടഭ്യര്‍ത്ഥന നടത്താനും മറന്നില്ല.പ്രസ് ക്ലബ് ഭാരവാഹികളായ കെ .കെ ചന്ദ്രന്‍,വി ആര്‍ സുകുമാരന്‍ ,വര്‍ദ്ധനന്‍ പുളിക്കല്‍ എന്നിവരും ഉല്ലാസ് കളക്കാട്ട് ,കെ സി പ്രേമരാജന്‍ ,ടി കെ സുധീഷ് ,പി മണി ,കെ ആര്‍ വിജയ ,ബെന്നി വിന്‍സെന്റ് തുടങ്ങിയ പാര്‍ട്ടി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here