ഐ .ടി .യു ബാങ്കിന് 9.26 കോടി രൂപ അറ്റലാഭം

614

ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്ക് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 9.26 കോടി രൂപയുടെ അറ്റലാഭം നേടി.25.09.2018 ല്‍ ബാങ്ക് ചെയര്‍മാന്‍ എം പി ജാക്‌സന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ ബാങ്കിന്റെ മെമ്പര്‍മാര്‍ക്ക് 10% ഡിവിഡന്റ് പ്രഖ്യാപിച്ചു.2000 കോടിയലധികം മൊത്തം ബിസിനസ്സുള്ള ബാങ്കിലെ എന്‍ ആര്‍ ഇ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്കായ 8.25 ശതമാനം നല്‍കുന്നതിനും അത്യാധുനിക സൗകര്യങ്ങളോടെ പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച എരുമപ്പെട്ടി ,വടക്കാഞ്ചേരി ,ചെറുതുരുത്തി,ചേലക്കര,അത്താണി എന്നീ ബ്രാഞ്ചുകളില്‍ നിന്നും 250 കോടിയുടെ ലോണുകള്‍ അനുവദിക്കുന്നതിനും തീരുമാനിച്ചു.ബാങ്കിന് സ്വതന്ത്രമായി ഐ എഫ് എസ് കോഡ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചതായി പൊതുയോഗത്തില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ച ബാങ്ക് ജനറല്‍ മാനേജര്‍ ടി കെ ദിലീപ് കുമാര്‍ അറിയിച്ചു.ബാങ്ക് വൈസ് ചെയര്‍മാന്‍ വി എസ് വാസുദേവന്‍ സ്വാഗതവും ഡയറക്ടര്‍ ,എല്‍ ഡി ആന്റോ നന്ദിയും പറഞ്ഞു

Advertisement