വെള്ളാങ്ങല്ലൂര്‍: കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന ‘നെല്ലിമുറ്റ’ത്തിന്റെ ഒന്നാം പിറന്നാള്‍ ‘ ഓര്‍മ്മകള്‍ നുണയാന്‍ വീണ്ടും ഒരു നവംബര്‍’ ഞായറാഴ്ച നടക്കും. രാവിലെ 10 – ന് അസംബ്ലി, 10.30 – നു പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുചേരുന്ന ഓര്‍മ്മ വിചാരം,ഒന്നിന് ഉച്ചഭക്ഷണം, രണ്ടിന് സംഘടനാ സമ്മേളനം, സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായ വിതരണം, മൂന്നിന് പൂര്‍വ്വ വിദ്യാര്‍ഥികളായ കലാകാരന്‍മാരെ ആദരിക്കലും കലാപരിപാടികളും, തുടര്‍ന്ന് രാജേഷ് തംബുരു അവതരിപ്പിക്കുന്ന പരിപാടി ‘നേരമ്പോക്ക്’ എന്നിവ നടക്കുമെന്ന് എം.കെ.മോഹനന്‍, കെ.എ.അനീഷ്, എ.ആര്‍.രാമദാസ് എന്നിവര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here