ഇരിങ്ങാലക്കുട-സെന്റ് ജോസ്ഫ്‌സ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ മാസം തോറും നടത്തിവരാറുള്ള ഇത്തിരിവെട്ടം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം ജി യു പി എസ് വിദ്യാലയത്തില്‍ ഒക്ടോബര്‍ 5 ന് അന്തര്‍ദേശീയ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി പ്രധാനാധ്യാപകന്‍ സി ജെ ജോര്‍ജ്ജ് മാഷിനെയും മറ്റു അധ്യാപകരെയും എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആദരിച്ചു.കോളേജിലെ എന്‍ .എസ് .എസ് വളണ്ടിയേഴ്‌സ് കരനെല്‍ കൃഷിയിലൂടെ ഉത്പ്പാദിപ്പിച്ച ജൈവ അരി വിതരണവും നടന്നു.കുട്ടികളില്‍ കലാബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.പരിപാടികള്‍ക്ക് എന്‍ എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബീന സി എ ,ഡോ.ബിനു ടി വി എന്നിവര്‍ നേതൃത്വം നല്‍കി

 

LEAVE A REPLY

Please enter your comment!
Please enter your name here