ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഊരകം N.S.S. സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

736

ഇരിങ്ങാലക്കുട-വിവിധ വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 2018 ഒക്ടോബര്‍ 7 , ഞായറാഴ്ച ഊരകം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ (N.S.S. ഊരകം) ഊരകം കരയോഗശാലയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഊരകം നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് ശ്രീ . കോരമ്പത്ത് ഗോപിനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. മാലതി മേനോന്‍ MD PhD (USA ) മെഡിക്കല്‍ ക്യാമ്പ് ഉദ്ഘടനം നിര്‍വഹിച്ചു.
ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ഡോ. C. നാരായണന്‍കുട്ടി MS Ortho (എല്ലു രോഗ വിഭാഗം), ഡോ. A. V. ഗോപാലകൃഷ്ണന്‍ MD(ജനറല്‍ ഫിസിഷ്യന്‍ ) ഡോ. ജിത്തുനാഥ് MS. DNB. Mch (മൂത്രാശയ വിഭാഗം ), ഡോ. വിലാസിനി MBBS DLO (ഇ.എന്‍.ടി. വിഭാഗം ), ഡോ. രേഷ്മ തിലകന്‍ D.T.C.D. F.IC. M. (നെഞ്ചുരോഗ വിഭാഗം) എന്നീ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ പങ്കെടുത്തു. എലിപ്പനി പ്രതിരോധത്തെ കുറിച്ചുള്ള ക്ലാസും ഒരുക്കിയിരിന്നു.

 

Advertisement