ഇരിങ്ങാലക്കുട: മുപ്പത്തിരണ്ടാമത് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കാട്ടുങ്ങച്ചിറ എസ് .എന്‍ സ്‌കൂളില്‍ തിരി തെളിഞ്ഞു. വിദ്യാഭ്യാസരംഗത്ത് നല്ല മാറ്റങ്ങള്‍ ഉണ്ടെങ്കിലും ചില സാമൂഹിക വിപത്തുകള്‍ കുട്ടികളിലേക്ക് ലഭിക്കുന്നതില്‍ ആശങ്ക അനുഭവപ്പെടുന്നു എന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ .കെ ഉദയ പ്രകാശ് അഭിപ്രായപ്പെട്ടു. കലോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ അധ്യക്ഷത വഹിച്ചു. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ മുഖ്യപ്രഭാഷണം നടത്തി. കലാമേള ആരോഗ്യപ്രദമാകണമെന്നും മത്സരങ്ങള്‍ മത്സരങ്ങള്‍ ആയി തന്നെ കാണണം എന്നും അദ്ദേഹം പറഞ്ഞു . കൗണ്‍സിലര്‍മാരായ അബ്ദുള്‍ ബഷീര്‍, പി .എം രമേശ് വാരിയര്‍, സ്‌കൂള്‍ മാനേജര്‍ സി. കെ രവി,എ .ഇ .ഒ അബ്ദുല്‍ റസാഖ്. ഇ , പ്രിന്‍സിപ്പാള്‍ കെ .ജി സുനിത , പ്രധാനധ്യാപിക കെ. മായ, രാജ് കുമാര്‍ എം. എസ്, റാണി ജോണ്‍, സിസ്റ്റര്‍ പ്രിയ, പി കെ ഭരതന്‍ മാഷ് എന്നിവര്‍ പ്രസംഗിച്ചു. രാവിലെ എ .ഇ .ഒ അബ്ദുല്‍റസാഖ്.ഇ പതാക ഉയര്‍ത്തി. കലോത്സവം വെള്ളിയാഴ്ച സമാപിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here