ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാൻസ് പീപ്പിൾ മീറ്റ് സംഘടിപ്പിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി അഡ്വ.കെ.ആർ.വിജയ സംഗമം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ആർ.എൽ.ശ്രീലാൽ, പ്രസിഡണ്ട് വി.എ.അനീഷ്, വൈ. പ്രസിഡണ്ട് ഐ.വി. സജിത്ത് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമൂഹത്തിന്റെ അജ്ഞതകൊണ്ടു മാത്രം മുഖ്യധാരയിലേക്ക് കടന്ന് വരാനാകാതെ അരികുവൽകരിക്കപ്പെട്ട് പോകുന്ന ട്രാൻസ് ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുടെ സംഗമം പുതിയ പ്രതീക്ഷയാണ് നൽകുന്നത്. പൊതു സമൂഹത്തിന്റെ മുൻപിലേക്ക് കടന്ന് വരാൻ മടിക്കുന്നവരെയും നീതി നിഷേധത്തിന്റെ ഇരകളാക്കപ്പെടുന്നവരെയും സമൂഹത്തിന്റെ ഭാഗമാക്കാനുള്ള കർത്തവ്യം ഏറ്റെടുക്കാൻ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സംഗമം ആഹ്വാനം ചെയ്തു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ട്രാൻസ് പീപ്പിൾ സബ്ബ് കമ്മി’റ്റി രൂപീകരിച്ചു.

ഭാരവാഹികൾ
സെക്രട്ടറി: കെ.വി.നന്ദന
പ്രസിഡണ്ട്: പി.ഡി.ദിയ
ജോ: സെക്രട്ടറി: ചാരു നേത്ര
വൈ. പ്രസിഡണ്ട്: വി.എസ്.മോഹിനി

LEAVE A REPLY

Please enter your comment!
Please enter your name here