ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം സംബ്ദധിച്ച് എച്ച് എം സി യോഗത്തില്‍ വാക്കേറ്റം

711

ഇരിങ്ങാലക്കുട : വിവാദത്തിലിരിക്കുന്ന ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറിയുടെ നവീകരണം സംബ്ദധിച്ച് എച്ച് എം സി യോഗത്തില്‍ ചെയര്‍പേഴ്‌സണും ആശുപത്രി സുപ്രണ്ടും തമ്മില്‍ വാക്കേറ്റം.മൃതദേഹം എലി ഉള്‍പെടെ ജീവികള്‍ കടിച്ച് വികൃതമാക്കുന്നുവെന്നാരേപണം ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ 14ന് എച്ച് എം സി തീരുമാനപ്രകാരം മോര്‍ച്ചറി നവീകരണത്തിനായി അടച്ചിടുകയായിരുന്നു.26-ാം തിയ്യതി 1 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും മെയ് മാസത്തില്‍ ക്വട്ടേഷന്‍ അംഗീകരിക്കുകയും ചെയ്തു.എച്ച് എം സി ഫണ്ടില്‍ മതിയായ തുകയില്ലാത്തതിനാല്‍ നഗരസഭ പ്രവര്‍ത്തി ഏറ്റെടുത്ത് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രണ്ട് നഗരസഭയ്ക്ക് കത്ത് നല്‍കുകയായിരുന്നു.നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് അടിയന്തിരഘട്ടങ്ങില്‍ ഉപയോഗിക്കേണ്ട ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്താതെ സന്നദ്ധസംഘടകളുടെ ഔദാര്യത്തിനായി കാത്ത് നില്‍ക്കുകയായിരുന്നു.കഴിഞ്ഞ തവണ ഫണ്ട് ഉപയോഗത്തില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും പുറകിലായ നഗരസഭയെന്ന പേര് സംബാദ്ധിച്ച നഗരസഭയാണ് ഇരിങ്ങാലക്കുട. മോര്‍ച്ചറി അടച്ചിടുകയും നവീകരണം നടത്തുന്നില്ലെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തൃശ്ശൂര്‍,കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിനെ കുറിച്ച് താലൂക്ക് വികസനസമിതി യോഗത്തില്‍ പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ പാസായിട്ടുണ്ടെന്നും അതുപയോഗിച്ച് നവീകരണം നടത്തുമെന്നാണ് സുപ്രണ്ട് താലൂക്ക് വികസനസമിതി യോഗത്തില്‍ അറിയിച്ചത്.എന്നാല്‍ ഈ ഫണ്ട് ലഭിയ്ക്കാന്‍ കാലതാമസം വരുമെന്നും അത് മോര്‍ച്ചറി ശീതികരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണെന്നുമാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചത്.ഇതിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ചെയര്‍പേഴ്‌ണെ ചൊടിപ്പിച്ചത്.എച്ച് എം സി യോഗത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ചെയര്‍പേഴ്‌സണ്‍ സുപ്രണ്ടിനോടും തര്‍ക്കികുകയായിരുന്നു.എന്നാല്‍ മോര്‍ച്ചറി സംബ്ദ്ധിച്ച കൃത്യമായ മിനിറ്റ്‌സ്‌കള്‍ സുപ്രണ്ട് യോഗത്തില്‍ വിശദീകരിക്കുകയായിരുന്നു.നഗരസഭയുടെ അധീകാരത്തിലുള്ള താലൂക്കാശുപത്രിയില്‍ മതിയായ ഫണ്ട് ചിലവഴിക്കാതെ വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന നേത്രശസ്ത്രക്രിയ ഉള്‍പ്പെടെ സന്നദ്ധസംഘടനകളാണ് വീണ്ടും പുനരാരംഭിച്ചത്.യോഗത്തില്‍ പി ആര്‍ ബാലന്‍മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റമ്പിള്‍ ട്രസ്റ്റ് മോര്‍ച്ചറി നവികരണം ഏറ്റെടുക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്.അടുത്ത ദിവസം ആരോഗ്യസ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ ഇവരുമായി ചര്‍ച്ച നടത്തി നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

Advertisement