പുല്ലൂര്‍: മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന ടി.കെ. അന്തോണിക്കുട്ടിയുടെ 25-ാം ചരമദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ഊരകത്ത് അനുസ്മരണ സമ്മേളനവും കുടുംബ സംഗമവും നടത്തി.കെ പി സി സി ജനറല്‍ സെക്രട്ടറി എം.പി.ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഐ.ആര്‍. ജയിംസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, കെ.ജെ. പ്രിന്‍സ്, എം.കെ.കോരുക്കുട്ടി, കെ.എല്‍.ബേബി എന്നിവര്‍ പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here