ഇരിഞ്ഞാലക്കുട : പുത്തന്‍ തലമുറയ്ക്ക് മാതൃക പാഠമാവുകയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍.പഠനത്തോടൊപ്പം കൃഷി ചെയ്തും തട്ടുകട നടത്തിയും പോക്കറ്റ് മണിയില്‍ നിന്നു മിച്ചം വച്ചും പണം സ്വരുപിച്ച് അര്‍ഹരായ ഭവന രഹിതരെ കണ്ടെത്തി അവര്‍ക്ക് വീട് നീര്‍മ്മിച്ച് നല്‍കുകയാണവര്‍.ഇത്തരത്തില്‍ നിര്‍മ്മിച്ച മൂന്നാമത്തേ വീട് പൂമംഗലം പഞ്ചായത്തില്‍ പൂര്‍ത്തിയായി.പൂമംഗലം പഞ്ചായത്തിന്റെ പൂര്‍ണ്ണ സഹകരണത്തേട് കൂടിയാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.പരേതയായ അനില സന്തോഷിന്റെ അമ്മയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കുമാണ് വീട് നിര്‍മ്മിച്ചത്.സ്‌നേഹത്തണല്‍ എന്ന പേരില്‍ നടത്തുന്ന പ്രൊജക്ടിന്റെ ഭാഗമായി മൂന്നാമത്തേ വീടാണ് ഇവര്‍ നിര്‍മ്മിച്ച് പൂര്‍ത്തിയാക്കി നല്‍കുന്നത്.പൂമംഗലം പഞ്ചായത്തിലെ മറ്റൊരു വീടിന്റെ വൈദ്യുതീകരണവും അവര്‍ ഏറ്റെടുത്തിട്ടുണ്ട്.പണം സ്വരുപിച്ച് നല്‍കുന്നതിനൊപ്പം തന്നേ നിര്‍മ്മാണത്തിലും വിദ്യാര്‍ത്ഥികളുടെ സഹായഹസ്തങ്ങള്‍ എത്തുന്നുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരായ അഞ്ജു ആന്റണി, ബീന സി.എ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കര്‍മപരിപാടികള്‍ ഒരുക്കുന്നത്. കോളജ് പ്രിന്‍സിപ്പല്‍ സി ക്രിസ്റ്റി പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here