ഇരിങ്ങാലക്കുട സേവാഭാരതിയുടെ വിവിധ സ്ഥാപനങ്ങളില്‍ നിര്‍ധനരായവര്‍ക്കും, അന്തേവാസികള്‍ക്കും, ജീവനക്കാര്‍ക്കും, വിഷുക്കോടിയും, വിഷു കൈനീട്ടവും വിതരണം ചെയ്തു.സംഗമേശ്വര വാനപ്രസ്ഥാശ്രമത്തില്‍ നടന്ന ചടങ്ങില്‍ ഡിഫന്‍സില്‍ നിന്നും വിരമിച്ച ശാസ്ത്രജ്ഞ പത്മിനി അമ്മ വിശിഷ്ടാതിഥിയായിരുന്നു. വാനപ്രസ്ഥാശ്രമം പ്രസിഡന്റ് കൃഷ്ണകുമാര്‍ കണ്ണംപിള്ളി, സെക്രട്ടറി സതീഷ് പള്ളിച്ചാടത്ത്, ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. എടക്കുളം ബോധിനി സേവാ കേന്ദ്രത്തില്‍ നടന്ന ചടങ്ങിന് പ്രസിഡന്റ് രാജവര്‍മ്മ ,സെക്രട്ടറി സജയ് കുമാര്‍, ട്രഷറര്‍ ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാട്ടൂര്‍ സ്വാശ്രയ നിലയത്തില്‍ നടന്ന ചടങ്ങിന് പ്രസിഡന്റ് സുഗതന്‍ ചെമ്പിപറമ്പില്‍, പ്രകാശന്‍ കൈമാപറമ്പില്‍, സെക്രട്ടറി ഗോപന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

LEAVE A REPLY

Please enter your comment!
Please enter your name here