ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റോട്ടറി ക്ലബിന്റെ 2018-19 വര്‍ഷത്തെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി .റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്റ്റ് നോമിനി ജോസ് ചാക്കോ ഉദ്ഘാടനം ചെയ്തു.സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തദാനം ,വൃക്ഷതൈനടീല്‍ ,കുടിവെള്ള പദ്ധതി,സൗജന്യ ഭക്ഷണ വിതരണം എന്ന പദ്ധതികള്‍ നടത്തുവാന്‍ തീരുമാനിച്ചു.ക്ലബ് പ്രസിഡന്റ് ജോയ് മുണ്ടാടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ സോണറ്റ് പോള്‍ ,അസിസ്റ്റന്റ് ഗവര്‍ണര്‍ ടി ജി സച്ചിത്ത് ,ജി ജി ആര്‍ ഷോബി കണിച്ചായ് ,പോള്‍സണ്‍ മൈക്കിള്‍,പ്രവീണ്‍ തിരുപതി എന്നിവര്‍ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here